പന്ത്രണ്ടാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനത്തിന് തുടക്കമായി

പന്ത്രണ്ടാമത്‌അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനത്തിന് അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി. അറേബ്യന്‍ കുതിരകള്‍ മുതല്‍ സ്വദേശികള്‍ നിര്‍മിച്ച കൈത്തോക്കുകള്‍ വരെ അണിനിരത്തിയിരിക്കുന്ന മേള നാലുദിവസം നീളും. വേട്ടക്ക് ഉപയോഗിക്കുന്ന വിവിധയിനം ഉപകരണങ്ങളും മൃഗങ്ങളും പക്ഷികളും പ്രദര്‍ശനത്തിനത്തെിച്ചിട്ടുണ്ട്.
വിവിധയിനം പ്രാപ്പിടിയന്മാര്‍ തന്നെയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. യു.എ.ഇയില്‍ നിന്നുള്ളവക്ക് പുറമെ ജര്‍മനി, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നും പ്രാപ്പിടിയന്മാരെ എത്തിച്ചിട്ടുണ്ട്. 10,000 ദിര്‍ഹം വരെയാണ് ഇവയുടെ വില. പ്രാപ്പിടിയന്മാരെ വാങ്ങുന്നതിന് മുമ്പ് അബൂദബി ഫാല്‍കണ്‍ ഹോസ്പിറ്റല്‍ ഒരുക്കിയ സ്റ്റാളില്‍ ആരോഗ്യ പരിശോധന നടത്താന്‍ സൗകര്യമുണ്ട്. അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശന സ്റ്റാളാണ് മേളയിലെ ഏറ്റവും വലുത്. സങ്കര ഇനം അറേബ്യന്‍ കുതിരകളുടെ വൈവിധ്യമാര്‍ന്ന നിര ഇവിടെ കാണാം. കുതിരയോട്ട രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരും മേളയുടെ ഭാഗമായി ഇവിടെയത്തെും. ഇവരുമായി സംവദിക്കാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇത്തവണ നിരവധി കമ്പനികള്‍ മേളക്കത്തെിയിട്ടുണ്ട്. സൗദി വൈല്‍ഡ് ലൈഫ് അതോറിറ്റി ആദ്യമായാണത്തെുന്നത്. സൗദിയിലെ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍റര്‍ രണ്ടാം തവണയും. പ്രാപ്പിടിയന്മാരുടെ ചികിത്സക്കും പരിചരണത്തിനും അത്യാധുനിക സൗകര്യങ്ങളുള്ള ജി.സി.സിയിലെ പ്രമുഖ സ്ഥാപനമാണിത്. 25,000 ലധികം പ്രാപ്പിടിയന്മാരെ ഇതിനകം ഇവിടെ ചികിത്സിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് ഇത്തവണ ആറ് കമ്പനികളാണത്തെിയിരിക്കുന്നത്. അല്‍ ഗന്നാസ് കമ്പനി വേട്ടക്കുള്ള വിവിധയിനം തോക്കുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. വേട്ടക്ക് പോകുമ്പോഴുള്ള ടെന്‍റുകളും ലൈറ്റുകളും മറ്റ് ഉപകരണങ്ങളുമായാണ് റമദാന്‍ കമ്പനി എത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള അല്‍ ഹാശിമിയ ഫാല്‍ക്കണ്‍റി കമ്പനി പ്രാപ്പിടിയന്മാരെ പരിചരിക്കുന്നതിനുള്ള വിവിധയിനം ഉപകരണങ്ങള്‍ അണിനിരത്തിയിരിക്കുന്നു.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനത്തുകയുള്ള മത്സരങ്ങളും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. വേട്ടനായ്ക്കളുടെയും പ്രാപ്പിടിയന്മാരുടെയും സൗന്ദര്യ മത്സരം, ഫോട്ടോഗ്രാഫി മത്സരം, പെയിന്‍റിങ് മത്സരം തുടങ്ങിയവയാണ് പ്രധാനം. രാവിലെ 11 മുതല്‍ രാത്രി 9.30 വരെ വിവിധ പ്രദര്‍ശനങ്ങള്‍ നടക്കും. യു.എ.ഇ സായുധ സേന അവതരിപ്പിക്കുന്ന കുതിരകളുടെ ചാട്ട പ്രദര്‍ശനം ഇത്തവണത്തെ പ്രത്യേകതയാണ്.
അല്‍ഐന്‍ മൃഗശാലയുടെ തത്ത പ്രദര്‍ശനം, അബൂദബി പൊലീസിന്റെ ഡോഗ് ഷോ, ഒട്ടക ലേലം എന്നിവയും ആളുകളെ ആകര്‍ഷിക്കുന്നു.
സ്വദേശി പാരമ്പര്യം വ്യക്തമാക്കുന്ന കലാപരിപാടികളും ദിവസവും അരങ്ങിലത്തെുന്നു. പണ്ടുകാലത്ത് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വിവിധയിനം ബോട്ടുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനത്തെിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി വല നെയ്യുന്നവര്‍, പരമ്പരാഗത അറേബ്യന്‍ മജ്ലിസ്, ശീഷ ഉപകരണങ്ങള്‍ തുടങ്ങിയവ യു.എ.ഇയുടെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 18 ശതമാനം അധികം സ്ഥലത്ത് 17,000 ചതുരശ്രമീറ്ററിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലായി 48 രാജ്യങ്ങളില്‍ നിന്ന് 640 കമ്പനികള്‍ ഇത്തവണയത്തെിയിട്ടുണ്ട്. 120 പ്രദര്‍ശകര്‍ സ്വദേശികളാണ്. കഴിഞ്ഞവര്‍ഷം 118,996 സന്ദര്‍ശകരാണ് പ്രദര്‍ശനത്തിനത്തെിയത്. ഇത്തവണ ഇതിലും കൂടുതല്‍ ആളുകളത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. 10 ദിര്‍ഹമാണ് പ്രവേശ ഫീസ്.
https://www.facebook.com/Malayalivartha