ദുബായില്‍ 20 വയസ്സിനു താഴെയുള്ളവര്‍ക്ക് ഊര്‍ജ്ജപാനീയങ്ങള്‍ വില്‍ക്കുന്നതില്‍ വിലക്ക്

ദുബായില്‍ 20 വയസ്സിന് താഴെയുള്ളവര്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചേക്കും. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ ഉപഭോക്തൃസംരക്ഷണ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഡയറക്ടര്‍ ഹാഷിം ആല്‍ നുഐമി അറിയിച്ചു. നിലവില്‍ രാജ്യത്ത് 16 വയസ്സിന് താഴെയുള്ളവര്‍ക്കും സ്‌കൂളുകളിലും ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്.
ഊര്‍ജപാനീയങ്ങള്‍ വിലക്കു(ban)ന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനെ കുറിച്ച് സമിതി പഠിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രാലയവും എമിറേറ്റ്‌സ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റി (എസ്മ)യും കൂടെ പങ്കാളികളാണ്.
ഉന്നതതലയോഗം തീരുമാനമെടുത്താല്‍ അത് പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഹാഷിം ആല്‍ നുഐമി വ്യക്തമാക്കി.
ഇത്തരം പാനീയങ്ങള്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് സമിതിയുടെ നീക്കത്തിന് പിന്നില്‍. നിയന്ത്രണം ശക്തമാക്കുന്ന രീതിയിലുള്ള പുതിയ തീരുമാനങ്ങള്‍ അധികം വൈകാതെയുണ്ടാകുമെന്ന് ഈയിടെ മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പ്രായപരിധി 18 വയസ്സായി ഉയര്‍ത്തുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന സൂചനകള്‍.
രാജ്യത്ത് ഊര്‍ജ പാനീയങ്ങളുടെ ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനവും കൗമാര പ്രായക്കാരും യുവാക്കളുമാണ്. 20 വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വന്നാല്‍, കച്ചവടക്കാര്‍ക്ക് ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളെ നഷ്ടമാകും. എങ്കിലും ഇത്തരത്തിലൊരു നീക്കം യുവാക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാകുന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യയില്‍ ഊര്‍ജ പാനീയങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ പൂര്‍ണനിയന്ത്രണം ഉദ്ദേശിക്കുന്നില്ലെന്നും ഘട്ടംഘട്ടമായ നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്നും യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2012ലാണ് സ്‌കൂളുകളില്‍ ഇവ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് വന്നത്.
പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കൂടിയ തോതിലുള്ള കഫീന്‍ ആണ് ആരോഗ്യത്തിന് ഭീഷണിയാകുന്ന മുഖ്യഘടകങ്ങളിലൊന്ന്. ഒരു കാനില്‍ തന്നെ 80 മില്ലിഗ്രാം മുതല്‍ 500 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങുന്നുണ്ടെന്നാണ് കണക്ക്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പ്രതിദിനം കഴിക്കാവുന്ന കഫീന്റെ പരമാവധി അളവ് 250 മില്ലിഗ്രാം ആണ്. അമിതമായ തോതിലുള്ള പഞ്ചസാരയും കൃത്രിമനിറങ്ങളും ആരോഗ്യത്തെ ബാധിക്കുന്നവയാണ്.
https://www.facebook.com/Malayalivartha