വിനോദ സഞ്ചാരികള്‍ക്ക് ദുബായ് ചുറ്റിക്കാണാന്‍ ഇനി സിറ്റി സൈറ്റ് സീയിങ് ബസ്സുകള്‍

വിനോദ സഞ്ചാരികള്‍ക്ക് ദുബായ് നഗരം ചുറ്റി കാണുവാനും ആസ്വദിക്കാനുമായി ആധുനിക രീതിയിലുള്ള സിറ്റി സൈറ്റ് സീയിങ് സംവിധാനം നിലവില്‍ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ഏറ്റവും വലിയ ഷോപ്പിങ് മാളും അടക്കം നിരവധി ആകര്‍ഷകങ്ങളായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആധുനിക രീതിയിലുളള ഇരുനില ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. ട്രാവല്‍ ഓപ്പറേറ്റര്‍മാരായ ഡനാറ്റയുമായി സഹകരിച്ചുകൊണ്ടാണ് സിറ്റി സൈറ്റ് സീയിങ് ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്കായി നിരവധി ഭാഷകളില്‍ വിവരങ്ങള്‍ അറിയുന്നതിനുള്ള സംവിധാനവും ഈ ബസ്സിലുണ്ട്. ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്‌ടമുള്ള ഭാഷ തിരഞ്ഞെടുത്ത് വിവരങ്ങള്‍ ശേഖരിക്കാം. ഈ സംവിധാനം ഉപയോഗിച്ച് ദുബായിയെ കുറിച്ച് കൂടുതല്‍ അറിയാനും സാധിക്കും.
https://www.facebook.com/Malayalivartha