പിഴയടയ്ക്കാൻ അല്‍വാലീദ് രാജകുമാരന്റെ മുവന്‍പിക്ക് ഹോട്ടൽ വിറ്റു; അക്കോര്‍ ഹോട്ടല്‍ ശൃംഖല ഹോട്ടൽ ഏറ്റെടുത്തത് 567 മില്യൺ ഡോളറിന്

അല്‍വാലീദ് രാജകുമാരന്റെ മുവന്‍പിക്ക് ഹോട്ടൽ അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പിന് വിറ്റതായി റിപ്പോർട്ടുകൾ. രാജകുമാരന്റെ ഉടസ്ഥതയിലുള്ള ഹോട്ടല്‍ 567 മില്യൺ ഡോളറിനാണ് (ഇന്ത്യൻ രൂപ 37,70,26,65,000) വിറ്റത്.
അല്‍വാലിദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയാണ് ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോര്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് ഹോട്ടല്‍ വില്‍ക്കാന്‍ തീരുമാനമായത്. ഈ വര്‍ഷം പകുതിയോടെ വില്‍പ്പനയ്ക്കുള്ള കരാര്‍ പൂര്‍ത്തിയാകും.
1973 ലാണ് അല്‍വാലിദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി സ്വിസര്‍ലാന്‍ഡ് ആസ്ഥാനമായി മുവന്‍പാര്‍ക്ക് ഹോട്ടല്‍ സ്ഥാപിച്ചത്. ഇതു പിന്നീട് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമായി 27 രാജ്യങ്ങളില്‍ ഹോട്ടല്‍ ശൃംഖലകളും റിസോര്‍ട്ടുകളുമായി വ്യാപിച്ചു. 84 വന്‍കിട ഹോട്ടലുകളാണ് ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ അല്‍വാലിദ് രാജകുമാരന്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്വത്തിന്റെ മുക്കാല്‍ ഭാഗത്തോളം സൗദി മന്ത്രാലയത്തിലേയ്ക്ക് പിഴ നല്‍കാമെന്ന വ്യവസ്ഥയിലാണ് അല്‍വാലിദ് രാജകുമാരനെ വിട്ടയച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഹോട്ടല്‍ വില്‍പ്പനയെന്നാണ് ഹോള്‍ഡിംഗ് കിംഗ്ഡം കമ്പനി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























