അബുദാബിയിൽ തീപിടിത്തത്തിൽ നിന്ന് എട്ട് അംഗ മലയാളി കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി ; തുണയായത് സിവില്‍ ഓഫീസേഴ്‌സിന്റെ ഇടപെടൽ

അബുദാബിയിൽ തീപിടിത്തത്തിൽ നിന്ന് എട്ട് അംഗ മലയാളി കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി. ഞാറാഴ്ച രാത്രിയോടെ അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ തീ പിടിക്കുകയായിരുന്നു. ആളുകളെയെല്ലാം സിവില്‍ ഡിഫെന്‍സിലെ അധികൃതര്‍ ഫ്ളാറ്റിള്‍ നിന്നും രക്ഷപ്പെടുത്തി.
ഇതേ ഫ്ലാറ്റില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛന്‍ വര്‍ഷങ്ങളായി ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു. തീ പടര്‍ന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ജോര്‍ജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവില്‍ ഓഫീസേഴ്‌സ് ജോര്‍ജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























