സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് അടയ്ക്കണമെന്ന് പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്...

സൗദിയില്‍ രാത്രി ഒമ്പത് മണി കഴിഞ്ഞ് സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കണം എന്ന നിയമം പ്രാബല്യത്തില്‍ വരുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം. ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് പ്രതികരണവുമായി മന്ത്രാലയം തന്നെ രംഗത്തെത്തിയത്.
സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒമ്പത് മണിക്ക് മുമ്പ് അടക്കണമെന്ന നിയമം നിലവില്‍ വന്നുവെന്നാണ് സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വഴി പ്രചരിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സൗദി തൊഴില്‍ സാമുഹിക മന്ത്രാലയം, പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു. നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും, ഈ വിഷയത്തില്‍ വിവിധ വശങ്ങള്‍ പഠിച്ചുവരികയാണെന്നും മന്ത്രാലയം വൃക്തമാക്കി.
നേരത്തെ കടകളടച്ചാലുള്ള നേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചും ഗഹനമായ പഠനമാണ് മന്ത്രാലയം നടത്തിവരുന്നത്. എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമെ 9 മണിക്ക് കടയടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയുള്ളു എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























