ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പൗരൻമാർക്ക് ഖത്തര്‍ എയര്‍വേസിന്റെ സൗജന്യ ടിക്കറ്റ്; വാർത്ത വൈറലായതോടെ പ്രതികരണവുമായി അധികൃതർ

കുവൈറ്റില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പ്രവാസി പൗരൻമാർക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എയര്‍വേയ്സ് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. ഈയിടെയാണ് കുവൈറ്റിൽ നിന്നുള്ള പൗരൻമാരെ തിരിച്ചു വിളിക്കാൻ ഫിലിപ്പീന്‍ സര്‍ക്കാർ തീരുമാനമെടുത്തത്.
അതേസമയം കുവൈറ്റില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലും അറബി പത്രങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്സ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കുവൈറ്റും ഫിലിപ്പീന്‍സും തമ്മിലുണ്ടായ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നാണ് കുവൈറ്റില്‍ നിന്നുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാന്‍ ഫിലിപ്പീന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























