കരാറവസാനിച്ചാലും വിദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാം; പുതിയ നിയമ ഭേദഗതി ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമേകും

തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്‍കുന്ന നിയമ ഭേദഗതി പ്രവർത്തികമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത്തരത്തിലൊരു ഭേദഗതി തൊഴില്‍ നിയമത്തില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
അതേസമയം ഭേദഗതി വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ഇത് ആശ്വാസമാകുമെന്നത് ഉറപ്പാണ്. എന്നാൽ നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തിയാണോ പുതിയ ജോലിക്ക് അവസരം നല്‍കുന്നത് എന്നത് വ്യക്തമല്ല.
വിദേശികള്‍ക്ക് താല്‍പര്യമുള്ള സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്‍കുന്നത് തൊഴില്‍ രംഗത്ത് പ്രയാസം അനുഭവിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്നവര്‍ക്കും അനുഗ്രഹമാകും.
https://www.facebook.com/Malayalivartha


























