റെഡ്ബാക്ക് സ്‌പൈഡറുകളെ സംബന്ധിച്ച സന്ദേശത്തിൽ പരിഭ്രാന്തരാകേണ്ട; വിശദീകരണവുമായി ഒമാന്‍ മന്ത്രാലയം

റെഡ്ബാക്ക് സ്‌പൈഡര്‍ സംബന്ധിച്ച് പുറപ്പെടുവിച്ച അറിയിപ്പില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
റെഡ്ബാക്ക് സ്‌പൈഡറുകളെ കണ്ടെത്തുന്നപക്ഷം വിവരമറിയിക്കണമെന്നു കാട്ടി മസ്‌കറ്റ് നഗരസഭയുടെ സീബ് ഡയറക്ടറേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് പരിഭ്രാന്തരായ അൻപതോളം പേരുടെ ടെലിഫോണ്‍ കാളുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം. ഫീല്‍ഡ് സ്റ്റഡിയുടെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് നഗരസഭ വക്താവ് പറഞ്ഞു.
തോട്ടങ്ങളിലെ തനത് കീടനാശിനികളെ കുറിച്ച് പഠനത്തിന്റെ ഭാഗമായാണ് ഇവയെകുറിച്ച് വിവരം തേടിയത്. ഇത്തരം എട്ടുകാലികളെ വീടുകളില്‍ കാണാറില്ല. തോട്ടങ്ങളിലാണ് ഉണ്ടാവുക. സീബ് ഭാഗത്ത് കൃഷിത്തോട്ടങ്ങള്‍ ധാരാളമുള്ള സാഹചര്യത്തിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
ആസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ആഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് റെഡ് സ്‌പൈഡര്‍ എന്ന വിഷ എട്ടുകാലികളെ കണ്ടുവരുന്നത്.
https://www.facebook.com/Malayalivartha


























