സൗദിയില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം

സൗദിയില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരുത്താനൊരുങ്ങി മന്ത്രാലയം.
അതിനിപുണ വിദേശ തൊഴിലാളികള്‍ക്ക് നിശ്ചിത കാലത്തിനുള്ളില്‍ തൊഴിലുടമയെ സ്വയം തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന തരത്തിലാണ് തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നത്.
ഇതേ തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. നിലവിലെ തൊഴില്‍കരാര്‍ അവസാനിച്ചശേഷമേ ഈ രീതിയില്‍ സ്‌പോണ്‍സറെ സ്വീകരിക്കാനാകുകയുള്ളു. അതീവ വൈദഗ്ധ്യമുള്ള വിദേശ ജോലിക്കാര്‍ക്ക് കമ്പനികള്‍ മാറാന്‍ കഴിയുന്ന തരത്തില്‍ നിയമം അയവുള്ളതാക്കുന്നതാകും ഈ കരടെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
ശിപാര്‍ശയോട് കൂടിയ കരട് ഭേദഗതി അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഡോ. അഹമദ് 'അല്‍ ഇഖ്തിസാദിയ'ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി. ജോലിക്കാര്‍ക്ക് ഈ രീതിയില്‍ സ്വാതന്ത്ര്യം നല്‍കുന്നത് സൗദി തൊഴില്‍ വിപണി കൂടുതല്‍ ആകര്‍ഷമാക്കുന്നതിനും വിഷന്‍ 2030 ന്റെ അടിസ്ഥാനത്തില്‍ വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha


























