ബസ് ഡ്രൈവർമാർക്ക് സ്കൂളിനുള്ളിൽ കയറാൻ വിലക്ക്; യുഎഇ യുടെ പുതിയ സർക്കുലർ കുരുന്നുകളുടെ സുരക്ഷ മുൻനിർത്തി

ഇനി മുതൽ സ്കൂൾ വളപ്പിനുള്ളിലെ മുറികളിൽ ബസ് ഡ്രൈവർമാർ പ്രവേശിക്കരുതെന്ന് യുഎഇ. ഇത്തരത്തിലൊരു നിർദ്ദേശവുമായി ബന്ധപ്പെട്ട സർക്കുലർ സ്കൂളുകളിലേക്ക് കൈമാറിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ബസ് ഡ്രൈവര്‍മാരുടെ ജോലി കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയെന്നതു മാത്രമാണ്. അതിനാൽ തന്നെ കുട്ടികളെ എത്തിച്ച ശേഷം സ്‌കൂള്‍ വളപ്പില്‍ കയറാനോ സ്‌കൂള്‍ വളപ്പിനുള്ളിലെ മുറികളില്‍ വിശ്രമിക്കാനോ പാടുള്ളതല്ല എന്നതാണ് സർക്കുലർ.
സ്‌കൂൾ പ്രവര്‍ത്തന സമയത്ത് ഡ്രൈവര്‍മാര്‍ സ്‌കൂളിനുള്ളില്‍ ചുറ്റിപറ്റുന്നത് കണ്ട രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തുകൂടിയാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha


























