വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് യുഎഇയില്‍ വിലക്ക്; നിർണ്ണായക തീരുമാനം ശരീരത്തിന് ദോഷകരമായ ഘടകങ്ങളുടെ സാന്നിധ്യം മനസിലാക്കിയതോടെ

വണ്ണം കുറയ്ക്കാനായി മെഡിക്കല്‍ ഷോപ്പികളില്‍ വിലക്കുന്ന ഒന്‍പത് മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇത്തരത്തിൽ വിൽക്കുന്ന മരുന്നുകളില്‍ വലിയ അളവില്‍ ശരീരത്തിന് ദോഷകരമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഎഇ സര്‍ക്കാര്‍ മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കടകളിലൂടെയോ ഓണ്‍ലൈനായിയോ വിലക്കേര്‍പ്പെടുത്തിയ മരുന്നുകള്‍ വില്‍ക്കാന്‍ ശ്രമിക്കുനവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുന്നതിനായി വിപണിയില്‍ ലഭിക്കുന്ന മിക്ക മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്. ഇവ സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഹൃദയാഘാദത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഡില ഡയറ്റ് പില്‍സ്, ബയോടെക് ഫാറ്റ്, അറ്റാക് ക്യാപ്സ്യൂള്‍, പില്‍ ഡയറ്റ്, റെജിമെന്‍, ക്യാനി സ്ലിം, പെര്‍ഫെക്റ്റ് സ്ലിം, ക്യാനി ക്യാപ് ആം സ്ലിം, ക്യാനി സ്ലിം ബാലന്‍സ് എന്നീ മരുന്നുകള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























