കല്യാണം കഴിക്കാത്തവർക്ക് സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്നതിന് വിലക്ക്; പുതിയ തീരുമാനം സാമൂഹിക സുരക്ഷ മുൻനിർത്തി

കുവൈറ്റ്: ഗവര്‍ണറേറ്റ് പരിധിയിലെ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ വിദേശി അവിവാഹിതര്‍ താമസിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അസ്സബാഹ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വദേശി കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ ഗവര്‍ണറേറ്റ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് ശൈഖ് ഹമൂദ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍പ്പിട മേഖലയിലെ ബാച്ചിലര്‍മാരുടെ താമസം സാമൂഹിക സുരക്ഷക്ക് വന്‍ ഭീഷണിയാണുയര്ത്തുന്നതാണെന്നും ഇതിനെ നിസ്സാരമായി കാണില്ലെന്നും ശക്തമായ നടപടികളിലൂടെ ഇൗ പ്രശ്നം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രവണത കണ്ടെത്താന്‍ വിവിധ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കും. നിയമംലംഘിക്കുന്ന അവിവാഹിതര്ക്കെന്നപോലെ അവര്‍ക്ക് താമസസൗകര്യം നല്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു
https://www.facebook.com/Malayalivartha


























