കുവൈറ്റിലെ മിന്നൽ പരിശോധനയിൽ പിടിയിലായത് നൂറിൽപ്പരം പിടികിട്ടാപ്പുള്ളികൾ; ആഭ്യന്തര മന്ത്രാലത്തിന്റെ ശിരസ്സിൽ ഒരു പൊൻതൂവൽ കൂടി

കുവൈറ്റ് സിറ്റിയിലെ വിവിധ മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നൂറു കണക്കിന് അനധികൃത താമസക്കാര്‍ പിടിയിലായതായി റിപ്പോർട്ടുകൾ. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ഏപ്രില്‍ 30 നും മെയ് ഒന്നിനും നടത്തിയ മിന്നല്‍ പരിശോധനയില്‍ 145 പിടികിട്ടാപുള്ളികളെയും താമസരേഖ ഇല്ലാത്ത 244 പേരെയും അറസ്റ്റ് ചെയ്തു. 652 പേര്‍ക്ക് വാഹന ഗതാഗത നിയമലംഘനത്തിന് പിഴയും ചുമത്തി.
പിടികിട്ടാപുള്ളികളില്‍ മദ്യം, ലഹരിമരുന്ന് കേസുകളില്‍ പെട്ടവരും മറ്റ് കുറ്റ കൃത്യങ്ങളില്‍ പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. താമസരേഖയില്ലാത്ത മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്.
അനധികൃത താമസക്കാരെ പിടികൂടാന്‍ വിവിധ മേഖലകളിലായി 118 ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏപ്രില്‍ 22 ന് പൊതുമാപ്പ് അവസാനിച്ച ശേഷം രാജ്യത്ത് ഒരു ലക്ഷത്തിലേറെ നിയമലംഘകര്‍ ശേഷിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























