യുഎസ് മുട്ടകള്‍ക്ക് യുഎഇയിൽ നിരോധനം; പരിശോധനയിൽ തെളിഞ്ഞത് സാൽമൊണല്ല ബാക്റ്റീരിയകളുടെ സാന്നിധ്യം

യുഎസ് ഫാമില്‍ നിന്നുമുള്ള മുട്ടകള്‍ക്ക് യുഎഇ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. യുഎസിലെ നോര്‍ത്ത് കരോലിനയിലെ റോസ് ഏക്കര്‍ ഫാമിന്റെ ഹൈഡ് കൗണ്ടിയിലെ മുട്ടകള്‍ക്കാണ് അധികൃതർ നിരോധിച്ചത്.
ഇവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന മുട്ടകളിൽ സാൽമൊണല്ല ഉള്ളതിനാലാണ് യുഎഇ ഇത് നിരോധിക്കാനിടയായത്. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ യു എ ഇയിലുള്ള ഹൈഡ് കൗണ്ടിയിലെ മുട്ടകള്‍ പിന്‍ വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ലോക്കല്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























