ഒമാന്‍ സര്‍ക്കാരിന്റെ സ്വദേശവത്കരണം ഭലം കണ്ടു 'കാല്‍ലക്ഷം പേര്‍ക്ക് തൊഴില്‍' പദ്ധതി ലക്ഷ്യം കണ്ടത് അഞ്ച് മാസത്തിനകം

ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍' പദ്ധതി അഞ്ച് മാസത്തിനകം ലക്ഷ്യം കണ്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 26,103 ഒമാന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ കിട്ടിയതായാണ് തൊഴില്‍മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുള്ളത്. രാജ്യത്ത് പ്രവാസികളുടെ തൊഴിലവസരങ്ങള്‍കുറയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ പദ്ധതി പ്രകാരം 26 ,103 ഒമാന്‍ സ്വദേശികള്‍ക്കു ഏപ്രില്‍ മുപ്പതാം തിയതി വരെ തൊഴില്‍ ലഭിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. 17,656 യുവാക്കള്‍ക്കും 8,447 യുവതികള്‍ക്കുമാണ് രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചിരിക്കുന്നത്.
വിദേശ തൊഴില്‍ ശക്തിയോടു കിടപിടിക്കത്തക്ക പ്രാഗല്‍ഭ്യം ഉള്ള അഭ്യസതവിദ്യരായ സ്വദേശികളുടെ എണ്ണം രാജ്യത്തു വര്‍ദ്ധിച്ചത് ഈ തൊഴില്‍ പദ്ധതിയെ ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ മന്ത്രാലയത്തിന് സാധിച്ചു. സ്വദേശികള്‍ക്കു തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള 87 തസ്തികയില്‍ വിസ നിരോധനം ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
യോഗ്യരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കും വിദേശികള്‍ക്ക് ഇനിയും പുതിയ വിസ അനുവദിക്കുകയുള്ളു. രാജ്യത്തെ തൊഴില്‍ വിപണിയില്‍, വിദേശികള്‍ക്കുള്ള തൊഴില്‍ സാദ്ധ്യതകള്‍ കുറഞ്ഞു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1988ല്‍ മുതല്‍ ആണ് ഒമാനില്‍ സ്വദേശിവല്‍ക്കരണം ആരംഭിച്ചു തുടങ്ങിയത്.
https://www.facebook.com/Malayalivartha


























