ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരന് ജീവപര്യന്തം

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിലാണ് യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടണിന് (52) ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവും ഇയാള്‍ അനുഭവിക്കണം.
https://www.facebook.com/Malayalivartha


























