ഷാര്‍ജയില്‍ പൊടിക്കാറ്റും മഴയും

ഷാര്‍ജയില്‍ പൊടിക്കാറ്റ് ശക്തമായി തുടരുന്നു. ചിലസ്ഥലങ്ങളില്‍ മഴയും ലഭിക്കുന്നുണ്ട്. കണ്ണിലും മൂക്കിലും പൊടി കയറിയതിനെ തുടര്‍ന്ന് ജനജീവിതം പലയിടങ്ങളിലും ദുസ്സഹമായി. എന്നാല്‍ ഷാര്‍ജയുടെ മധ്യമേഖലകളായ അല്‍ ബദായര്, വാദി അല്‍ ഹിലു, ബറാശി എന്നിവിടങ്ങളില്‍ നല്ല മഴയാണ് ലഭിച്ചതെന്ന് സമീപവാസികളും യാത്രക്കാരും പറഞ്ഞു. രാത്രിയിലും പലഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപെടുന്നതിനാല്‍ ദൂരകാഴ്‌ച കുറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് യാത്രക്കാര്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha