ആശുപത്രികളിലും ക്ലിനിക്കുകളിലും പുകവലിക്ക് നിരോധനം; നിയമ ലംഘനകർക്ക് കടുത്ത ശിക്ഷയുമായി ഖത്തർ

കുവൈറ്റിലെ ആശുപത്രികളിലും ക്ലിനിക്കുകളിലുമടക്കം ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഇനി മുതൽ പുകവലിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ.
ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഓഫീസുകളിൽ നിന്നും സിഗരറ്റ് കുറ്റികള്‍ നിക്ഷേപിക്കുന്ന പാത്രങ്ങള്‍ എടുത്തുമാറ്റാനുള്ള സര്‍ക്കുലറും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha


























