ഇനി മുതൽ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകൾ വീട്ടിലിരുന്ന് കാണാം; ഓണ്‍ലൈന്‍ മൂവീ തിയേറ്റര്‍ മെയ് 11 മുതൽ

ഇനി മുതൽ ലോകത്തിലെവിടെയിരുന്നും തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കാണാൻ കഴിയും. യു.എ.ഇ ആസ്ഥാനമാക്കി 'ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍' എന്ന ആശയം മെയ് 11 നു ആരംഭിക്കാനൊരുങ്ങുകയാണ്.
'ഐനെറ്റ് സ്‌ക്രീന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ മൂവീ തിയേറ്റര്‍' എന്ന പേരിലാണ് ഓണ്‍ലൈന്‍ തിയേറ്റര്‍ ആരംഭിക്കുന്നത്. കേരളത്തില്‍ 'കൃഷ്ണം' എന്ന ചലച്ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സമയത്തു ഐനെറ്റ് സ്‌ക്രീന്‍ ഇന്ത്യക്കു പുറത്തു ഓണ്‍ലൈനില്‍ റിലീസ് ചെയ്യും.
യു എ ഇ യില്‍ 25 ദിര്‍ഹമാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്യാനായുള്ള നിരക്ക്. ഒരു കുടുംബത്തിനോ ഒരു സംഘം ആളുകള്‍ക്കോ ഒന്നിച്ചിരുന്ന് സിനിമ കാണാം. ആന്‍ഡ്രോയിഡ് ,ഐ ഓ എസ് പ്ലാറ്റ് ഫോമില്‍ ചിത്രം ലഭ്യമാകും. വെബ്സൈറ്റിലും ഇത് കാണാനാകും. ഒരേ സമയം പത്തുലക്ഷം പേര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.
https://www.facebook.com/Malayalivartha


























