ഒരു ഫ്‌ളാറ്റില്‍ ഒരു കുടുംബം മാത്രം

അനധികൃതമായി താമസിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നിയമവുമായി അബുദാബി നഗരസഭ. ഇതിനു വേണ്ടി ജനങ്ങള്‍ക്ക് സുരക്ഷിത താമസ സ്ഥലം ഒരുക്കുന്നതിനായി നഗരസഭ നടത്തുന്ന പരിശോധനാ കാംപയിന്റെ ആദ്യഘട്ടം അവസാനിച്ചു. ഒരു ഫ്‌ളാറ്റില്‍ ഒരു കുടുംബം എന്ന നിയമം കര്‍ശനമായി പാലിക്കുന്നതിനായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കും നഗരസഭ നേതൃത്വം നല്‍കി. എമിറേറ്റിലെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട താമസയിടം ലഭ്യമാക്കുന്നതിനാണ് പരിശോധനാ കാംപയിന്‍ ഊന്നല്‍ നല്‍കിയത്. സുരക്ഷിതമല്ലാത്ത രീതിയില്‍ ഒന്നിച്ചു താമസിച്ചവരെ പരിശോധനയില്‍ പിടികൂടി. ജൂണ്‍ മുതലാണ് മുനിസിപ്പാലിറ്റിയുടെ കാംപയിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
നിയമം ലംഘിച്ചു കഴിയുന്നവര്‍ക്കു താമസം മാറാന്‍ നിശ്ചിത സമയം നല്‍കും. ഇതിനകം മാറിയില്ലെങ്കില്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയാണ് നഗരസഭയുടെ രീതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha