ദുബായില്‍ ബലി പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ദുബൈ നഗരത്തിലത്തെുന്ന പതിനായിരങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ദുബൈ നഗരസഭ വിശദമായ പദ്ധതികള്‍ തയാറാക്കി. ഈദ് അവധി ദിവസങ്ങളില്‍ ശുചീകരണത്തിനും മറ്റുമായി പ്രത്യേക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക. പെരുന്നാളിന് മുന്നോടിയായി ഈദ്ഗാഹുകള്‍ നടക്കുന്ന മൈതാനങ്ങളും പാര്‍ക്കുകളും ശുചീകരിച്ചുകഴിഞ്ഞു. ഭക്ഷണ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അപകടകരമായ പടക്കങ്ങളുടെ വില്‍പ്പന നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈദ് അവധിക്കാലത്ത് ഭക്ഷണ പരിശോധന എല്ലാ കടകളിലും ഊര്‍ജിതമാക്കും. ചൂടുകാലത്ത് എളുപ്പം കേടാകുന്ന ഭക്ഷണ വസ്തുക്കള്‍ പ്രത്യേകമായി ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കും. പൊതു പാര്‍ക്കുകളില്‍ വിവിധ വിനോദപരിപാടികളും ദുബൈ നഗരസഭ ഒരുക്കുന്നുണ്ട്. ആറു വലിയ പാര്‍ക്കുകളും 100 റസിഡന്‍ഷ്യല്‍ പാര്‍ക്കുകളും ദുബൈയില്‍ നഗരസഭയുടെ കീഴിലുണ്ട്. പാര്‍ക്കുകളിലെ ജലാശയങ്ങളും നീന്തല്‍കുളങ്ങളും നവീകരിക്കുകയും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ശുചിമുറികളും മികച്ചനിലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഉറപ്പാക്കിയതായി നഗരസഭ അറിയിച്ചു. ഏതു അനിഷ്ട സംഭവങ്ങളും നേരിടാന്‍ കൂടുതല്‍ ജീവനക്കാരെ ഒരുക്കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അതീവ ജാഗ്രതയിലായിരിക്കും.
https://www.facebook.com/Malayalivartha