മക്കയില്‍ ആദ്യ ജുമുഅക്ക് എത്തിച്ചേര്‍ന്നത് തീര്‍ത്ഥാടകലക്ഷങ്ങള്‍

ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെയും ഹജ്ജിനു മുമ്പുള്ള അവസാനത്തേതുമായ വെള്ളിയാഴ്‌ച ഇന്നലെ മക്കയിലെ മസ്‌ജിദുല്‍ഹറാമില്‍ ജുമുഅക്ക് എത്തിച്ചേര്‍ന്നത് തീര്‍ത്ഥാടക ലക്ഷങ്ങള്‍. അതി കഠിനമായ ചൂടിനെ വകവയ്‌ക്കാതെ ഹറം പരിസരത്തു നിന്നു അല്‍പം ദൂരെ അസീസിയ്യയില്‍ നിന്നും തീര്‍ത്ഥാടകര്‍ വിശുദ്ധ പള്ളിയിലേക്കൊഴുകിയെത്തി.
പ്രഭാതപ്രാര്‍ത്ഥനക്കുശേഷം തന്നെ മസ്‌ജിദുല്‍ഹറാമിലേക്ക് സംഘങ്ങളായി നീക്കം തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണമെല്ലാം കരുതി രാവിലെ തന്നെ മസ്‌ജിദുല്‍ഹറാമിനകത്ത് ഇടം പിടിക്കാനുളള തിരക്കിലായിരുന്നു എല്ലാവരും. രാവിലെ പത്തോടെ ഹറമില്‍ പള്ളിക്കകം നിറഞ്ഞതോടെ വാതിലുകളില്‍ ചുവപ്പു ലൈറ്റുകള്‍ തെളിഞ്ഞു സുരക്ഷാസൈനികര്‍ തീര്‍ത്ഥാടകരോട് പുറം മുറ്റങ്ങളില്‍ നമസ്‌കാരത്തിന് അണിനിരക്കാന്‍ ആവശ്യപ്പെട്ടു.
മസ്‌ജിദുല്‍ ഹറാമില്‍ ഇമാം ശൈഖ് സാലിഹ് ബിന്‍ അബ്‌ദുല്ല ഹുമൈദ് ഖുതുബക്കും നമസ്‌ക്കാരത്തിനും നേതൃത്വം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിലകപ്പെട്ടു പോയ സഹോദരങ്ങളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നിലവിലെ പ്രതിസന്ധികളില്‍ പതറാതെയും നിരാശരാകാതെയും ഇസ്ലാമിന്റെയും മുസ്ലീംകളുടെയും അന്തസ്സും ആത്മവിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനും ഇമാം ആഹ്വാനം ചെയ്‌തു.രാവിലെ ആറിനു അസീസിയ്യയില്‍ തുടങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹറമിലേയ്‌ക്കുള്ള വരവ് പത്തോടെ പൂര്‍ത്തിയായി. അനിഷ്‌ടസംഭവങ്ങളോ പ്രയാസങ്ങളോ ഒന്നും തന്നെ ഉണ്ടായില്ല. മലാളി ഹാജിമാര്‍ എല്ലാവരും സന്തുഷ്‌ടരായി കാണപ്പെട്ടു. എല്ലാ തീര്‍ത്ഥാടകരും.ആരാധനകളിലും അനുഷ്‌ഠാനങ്ങളിലും മുഴുകി കഴിയുകയാണ്.
https://www.facebook.com/Malayalivartha