വര്‍ണവിളക്കുകളും തോരണങ്ങളുമായി ദുബായ് നഗരം

ഈദാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ കൊടിതോരണങ്ങളും വര്‍ണവിളക്കുകളും. ഈദ് ഇന്‍ ദുബായ്-ഈദുല്‍ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെ വിവിധ കേന്ദ്രങ്ങളിലായി വെടിക്കെട്ട് നടക്കുമെന്നും സംഘാടകരായ ഡി.എഫ്.ആര്‍.ഇ. അറിയിച്ചു.
ജുമൈറ, ഉമ്മുസുഖീം ഒന്ന്, കൈറ്റ് ബീച്ച് തുടങ്ങിയ ഇടങ്ങളില്‍ രാത്രികളില്‍ ഒമ്പത് മണിക്കാണ് വെടിക്കെട്ട് നടക്കുക. ആഘോഷങ്ങളുടെ ഭാഗമായി നഗരം വര്‍ണവിളക്കുകള്‍ കൊണ്ടും കൊടിതോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഈദ് ഇന്‍ ദുബായിയുടെ കൊടികളും ലോഗോയും വര്‍ണവിളക്കുകളുമാണ് പ്രധാന അലങ്കാരങ്ങള്‍. ഗോള്‍ഡ് സൂഖ്, കറാമ, ജുമൈറ, വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകള്‍, ശൈഖ് സായിദ് റോഡ്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ട്രേഡ് സെന്റര്‍, പ്രമുഖ ഷോപ്പിങ് മാളുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കൊടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനവീഥികളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമായി വര്‍ണവെളിച്ചങ്ങള്‍ കാണാം.
https://www.facebook.com/Malayalivartha