മസ്കത്ത് നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ ലോ ഫ്ളോര്‍ ബസുകള്‍ വരുന്നു

മസ്കത്ത് നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ ലോ ഫ്ളോര്‍ ബസുകള്‍ വരുന്നു. ലോ ഫ്ളോര്‍ ബസുകള്‍ക്കുപുറമെ ഇന്‍റര്‍സിറ്റി സര്‍വീസുകള്‍ക്കുള്ള ബസുകളും ദീര്‍ഘദൂര സര്‍വീസിനുള്ള പ്രീമിയം ബസുകളും വാങ്ങുന്നതിന് ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി കരാര്‍ ക്ഷണിച്ചു. ഒന്നോ അതിലധികമോ തരം ബസുകള്‍ വാങ്ങാന്‍ കരാര്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 16വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ നവംബര്‍ 11നുള്ളില്‍ സമര്‍പ്പിക്കണം.
മസ്കത്ത് നഗരത്തിലെ ഗതാഗത കുരുക്കടക്കം പ്രശ്നങ്ങള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വാര്‍ത്താവിനിമയ ഗതാഗത മന്ത്രാലയം പബ്ളിക് ട്രാന്‍സ്പോര്‍ട്ട് മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ സ്പാനിഷ് കണ്‍സല്‍ട്ടന്‍സിയായ ഇനേകോയെ ചുമതലപ്പെടുത്തിയിരുന്നു. സ്വകാര്യ കാറുകള്‍ക്ക് ബദലാകുംവിധം നഗര ഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടത്തെിയത്. ഈ കണ്ടെത്തലുകള്‍ ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കുന്ന ഒമാന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha