ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിശ്വാസികളുടെ ജീവിത സാക്ഷാത്‌കാരമായ ഹജ്ജ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരും ദിനങ്ങളില്‍ മിനാ താഴ്‌വരയിലേക്ക് പ്രയാണമാരംഭിക്കും. അറഫ ദിനം വെള്ളിയാഴ്‌ചയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്
വ്യാഴാഴ്‌ചയാണ് ഹജ്ജിന്റെ ചടങ്ങുകള്‍ ആരംഭിക്കുക. തിങ്കളാഴ്‌ച.യോടെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവും. ഹജജ് ദിനം അടുത്തതോടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും രംഗത്തുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ കേരളത്തില്‍ നിന്നുള്ള അവസാന സംഘം തീര്‍ത്ഥാടകര്‍ ഞായറാഴ്‌ച രാത്രി മക്കയിലെത്തി. ഇവരെ ജിദ്ദ അബ്‌ദുള്‍ അസീസ് വിമാനത്താവളത്തില്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. കേരളത്തില്‍ നിന്നും ഇത്തവണ ഹജ്ജിന് 6898 പേരാണ് ഹജ്ജിനെത്തിയത്. ഇത്തവണ ഹജ്ജിനായി 11 കുട്ടികളും കേരളത്തില്‍ നിന്നുണ്ട്.
പൂര്‍ത്തിയായി കഴിഞ്ഞു. ഏത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് പൂര്‍ണ്ണസജ്ജരായി രംഗത്തുണ്ട്. തീര്‍ത്ഥാടകരുടെ പ്രചരണത്തിനായി 22000 ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് സഹായങ്ങളുമായി മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വാളന്റിയര്‍മാരും എപ്പോഴും സേവന രംഗത്തുണ്ട്. ഹജ്ജിനുശേഷം തീര്‍ത്ഥാടകരുടെ മടക്കയാത്ര ഒക്‌ടോബര്‍ 20 ന് തുടങ്ങും.
https://www.facebook.com/Malayalivartha