നാടും നഗരവും പെരുന്നാള്‍ തിരക്കില്‍

ബഹ്‌റിനിലെ നഗരം മുഴുവന്‍ ബലിപെരുന്നാള്‍ തിരക്കില്‍. പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനും പുത്തന്‍ ഉടുപ്പുകള്‍ വാങ്ങുന്നതിനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ടെക്സ്റ്റൈല്‍സുകളിലേക്കും ഒഴുകി. മിക്ക ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും പ്രത്യേക പെരുന്നാള്‍ ഓഫറുകളുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. രാത്രി വൈകിയും റോഡിലും ഷോപ്പുകളിലും തിരക്ക് അനുഭവപ്പെട്ടു. ഇന്ന് പെരുന്നാള്‍ അവധി തുടങ്ങുന്നതിനാല്‍ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനായി പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കാന്‍ ഒരുക്കം തുടങ്ങി. ഈദ് സൗഹൃദ സംഗമങ്ങളും ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha