ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും സ്‌മരണകളുയര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ ശനിയാഴ്‌ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നേരിട്ട ജീവിത പരീക്ഷണങ്ങളും നേടിയെടുത്ത ദൈവിക വിജയവും അയവിറക്കിയാണ് പെരുന്നാള്‍ ആഘോഷം. പ്രവാചകന്‍ ഇബ്രാഹിമിന്റെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ മക്കയിലെത്തി അറഫയില്‍ സമ്മേളിച്ച് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചതിന്റെ സന്തോഷ പ്രകടനം കൂടിയാണ് പെരുന്നാള്‍.
ഈദ്‌ഗാഹുകളിലും പള്ളികളിലും അതിരാവിലെ പെരുന്നാള്‍ നമസ്‌ക്കാരം നടന്നു. പെരുന്നാള്‍ ഒരുക്കത്തിന്റെ തിരക്കിലായിരുന്നു അവധി ദിവസമായ വെള്ളിയാഴ്‌ച ഗള്‍ഫ് രാജ്യങ്ങളിലെങ്ങും. കേരളത്തില്‍ ഞായറാഴ്‌ചയാണ് പെരുന്നാള്‍.
https://www.facebook.com/Malayalivartha