'പൊതുമാപ്പ്' പ്രവാസികൾക്ക് ആശ്വാസമേകും; സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് പതിമൂന്ന് ലക്ഷത്തോളം പേര്‍

സൗദിയിൽ നിയമലംഘനത്തിന് പതിമൂന്ന് ലക്ഷത്തോളം പേര്‍ പിടിയിലായെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരിൽ മൂന്നര ലക്ഷത്തോളം പേരെ നാടു കടത്തി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച പ്രത്യേക ക്യാമ്പയിൻ തുടങ്ങിയത്.
യെമന്‍, എത്യോപ്യ സ്വദേശികളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. തൊഴില്‍ താമസ നിയമ ലംഘനത്തിനാണ് പരിശോധന തുടങ്ങിയത്. രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന് ശേഷമായിരുന്നു ഇത്. നവംബര്‍ 16 ന് ആരംഭിച്ച പ്രത്യേക ക്യാമ്പയിൻ തൊഴില്‍, മുനിസിപ്പല്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ വിഭാഗം നടത്തുന്നത്.
താമസ രേഖയില്ലാത്തവരും കാലാവധി കഴിഞ്ഞവരുമായി പിടിയിലായത് ഒന്‍പതര ലക്ഷം പേരാണ്. തൊഴില്‍ നിയമ ലംഘനത്തിന് രണ്ടര ലക്ഷത്തോളം പേരും. നിയമ വിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ചവരും സഹായം ചെയ്തവരുമാണ് അറസ്റ്റിലായ ബാക്കിയുള്ളവര്‍.
യെമന്‍ എത്യോപ്യ സ്വദേശികളാണ് അറസ്റ്റിലായവരില്‍ 97 ശതമാനവും. മൂന്നര ലക്ഷത്തോളം പേരെ നാടു കടത്തി. ഇവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാനാകില്ല. അതേസമയം രണ്ടര ലക്ഷം പേര്‍ക്ക് പിഴയും രണ്ട് ലക്ഷത്തോളം പേര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തുടരുകയുമാണ്.
https://www.facebook.com/Malayalivartha



























