'ഭാരമേല്‍പ്പിക്കൂ കുതിക്കൂ'; സൗദി വനിതകള്‍ക്ക് ഇന്ന് ചരിത്ര ദിനം

സൗദി അറേബ്യ ഇന്ന് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. ഇന്നു മുതലാണ് സൗദിയില്‍ വനിതകള്‍ വാഹനം റോഡിലിറക്കി തുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 'ഭാരമേല്‍പ്പിക്കൂ കുതിക്കൂ' എന്നപേരിലാണ് സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.
ചരിത്രത്തിലിടം നേടിയുള്ള വനിതകള്‍ വാഹവുമായി നിരത്തിലിറങ്ങാന്‍ അവശേഷിക്കുന്നത് മണിക്കൂറുകള്‍മാത്രം. കാമ്പയിന്‍ റിയാദില്‍ പ്രവിശ്യാ ട്രാഫിക്ക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ അബ്ദുറഹിമാന്‍ അല്‍ ഖര്‍സാനാണ് ഉദ്ഘാടനം ചെയതത്.
https://www.facebook.com/Malayalivartha



























