ദുബായിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചു തീപിടുത്തം; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും മാറി സഞ്ചരിക്കണമെന്ന് പോലീസ്

ദുബായ് : വാഹനങ്ങള്‍ കൂട്ടിയിടിച്ചു ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. ഞായറാഴ്ചയാണ് അപകടം നടന്നത്. അപ്രതീക്ഷിത അപകടത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു.
ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന റോഡിലാണ് അപകടം സംഭവിച്ചത്. ദുബായ് പോലീസ് അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.
കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തിരക്കാണെന്നും വഴി മാറി സഞ്ചരിക്കണമെന്നുമാണ് പോലീസുകാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ദുബായ് എയര്‍പോര്‍ട്ട് റോഡ് അല്‍ വാഹ്ഡ സ്ട്രീറ്റ്, മിര്‍ദിഫ്, അല്‍ നഹ്ദ തുടങ്ങിയ റോഡുകളിലാണ് അപകടത്തെത്തുടര്‍ന്ന് തിരക്കുവര്‍ദ്ധിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha



























