10 വയസുകാരന് സൂപ്പർ കാറിൽ കറങ്ങാൻ മോഹം; ആഗ്രഹം സഭലമാക്കി ദുബായ് പോലീസ്

ദുബായ്: ദുബായിയിലെ 10 വയസുകാരന്റെ അതിയായ അഗ്രഹമായിരുന്നു ദുബായ് പോലീസിന്റെ സൂപ്പർ കാറിൽ യാത്ര ചെയ്യണമെന്നത്. തന്റെ അതിയായ ആഗ്രഹത്തെക്കുറിച്ച് 10 വയസുകാരൻ സനിത്ത് മാഗസീനിൽ എഴുതി.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ദുബായ് ടൂറിസം പോലീസ് കുട്ടിയ്ക്ക് സൂപ്പര്‍ കാറില്‍ യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കി. തന്റെ ആഗ്രഹം സഫലമാക്കിയ ദുബായ് പോലീസിനോട് നന്ദിയുണ്ടെന്നും, സൂപ്പര്‍ കാറിലെ യാത്ര വിവരിക്കാന്‍ കഴിയുന്നില്ലെന്നും സനിത്ത് പറഞ്ഞു. ദുബായ് പോലീസിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് സനിത്ത്.
https://www.facebook.com/Malayalivartha



























