റിയാദിലെ ജനവാസ മേഖല ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വെച്ച് തന്നെ സൗദി സൈന്യം തകര്‍ത്തു

തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഹൂതികള്‍ റിയാദിനെ ലക്ഷ്യം വെച്ച് മിസൈലയച്ചത്. ജനവാസ മേഖല ലക്ഷ്യം വെച്ചാണ് മിസൈല്‍ എത്തിയത്.
മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ബത്ഹ മേഖലയില്‍ വന്‍ സ്‌ഫോടക ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തേ പല തവണ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി പ്രതിരോധ സംവിധാനം തകര്‍ത്തിട്ടിരുന്നു. ഒരു മാസത്തിനിടെ 21ാം തവണയാണ് സൗദിയിലേക്ക് മിസൈല്‍ വരുന്നത്.
യമനില്‍ ഹൂതികളുടെ നിയന്ത്രണത്തില്‍ നിന്ന് സുപ്രധാന മേഖലകള്‍ സൗദി സഖ്യസേനയുടെ സഹായത്തോടെ യമന്‍സൈന്യം പിടിച്ചടക്കി വരികയാണ്. അതിനിടയിലാണ് സൗദി തലസ്ഥാന നഗരിയെ തന്നെ ഹൂതികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























