ദമ്മാമിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച; ബഖാല ജീവനക്കാരനായ മലയാളി പ്രവാസിയ്ക്ക് പരിക്ക്

ദമ്മാം: ദമ്മാമിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ബഖാല ജീവനക്കാരനെ പരിക്കേൽപിച്ച് പണം കവർന്നു. കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടിയാണ് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ശേഷം ബഖാലയിലെ പണം കൊള്ളയടിക്കുകയും ചെയ്തു.
ദമ്മാം നഗരത്തിൽ അൽഅദാമ ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30 ഒാടെയാണ് അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് കത്തിയുമായി കടയിലെത്തിയത്. കടയിൽ ഒാടിക്കയറിയ യുവാവ് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെട്ടെന്ന്, പണം സൂക്ഷിച്ച കൗണ്ടറിലേക്ക് കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തിൽ പരിക്കേറ്റു. ഉടൻ തന്നെ പണം കവരുകയും പുറത്തേക്ക് ഒാടുകയും ചെയ്തു. പുറത്ത് നിർത്തിയിട്ട സുനാത്ത കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടിൽ കൂടുതൽ പേർ കവർച്ചാ സംഘത്തിൽ ഉള്ളതായാണ് നിഗമനം. മുഖം മറച്ചെത്തിയ കവർച്ചാ സംഘമുൾപ്പെടെ കവർച്ചയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പരിക്കേറ്റ മൂസക്കുട്ടിയെ റെസ്‌ഡ്ക്രോസ്സിന്റെ സഹായത്തോടെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ വലതു ഭാഗത്തേറ്റ മുറിവിന് ഏതാനും തുന്നലുകളുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
https://www.facebook.com/Malayalivartha



























