കുവൈത്തിൽ മോഷണം നടത്തി വന്നിരുന്ന വിദേശികള്‍ പോലീസ് പിടിയിൽ

കുവൈത്തിൽ മോഷണം നടത്തി വന്നിരുന്ന വിദേശികള്‍ പിടിയിലായി. പലവിധ മോഷണങ്ങളുമായി ബന്ധപെട്ടു ഏഷ്യക്കാരായ ഏഴംഗ സംഘത്തെയാണ് അഹമ്മദി പ്രവിശ്യയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംശയകാരമായ സാഹചര്യത്തില്‍ പിടികൂടിയത്.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1602 ദിനാര്‍, 31 മൊബൈല്‍ ഫോണുകള്‍, ഒട്ടേറേ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ലഹരി മരുന്ന്, ചെമ്പ് കമ്പികള്‍ എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു.
https://www.facebook.com/Malayalivartha



























