ലോകം അങ്ങയെ സല്യൂട്ട് ചെയ്യുന്നു....കുട്ടികള്‍ ശ്വസിക്കുന്നു എന്ന് ഉറപ്പിച്ച ശേഷം ആ ധീരന്റെ ശ്വാസം നിലച്ചു; തായ് ഗുഹയില്‍ നിന്ന്മുഴുവന്‍പേരെയും പുറത്തെത്തിച്ചപ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നു ഈ രക്തസാക്ഷിയെ

ചിലര്‍ അങ്ങനെയാണ്. ചെളിയില്‍ മുങ്ങിത്താഴുന്ന അന്യദേശക്കാരനെ ജീവന്‍ കൊടുത്ത് രക്ഷിച്ച കോഴിക്കോടുകാരന്‍ നൗഷാദിനെപ്പോലെ ചിലരോട് ഈ ലോകം വല്ലാതെ കടപ്പെട്ടിരിക്കുന്നു. അതിലൊരു പേരാണ് സമാന്‍ കുനാന്‍. രക്ഷാ ദൗത്യം വിജയിച്ച് മുന്നേറുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് രക്ഷാദൗത്യത്തില്‍ പങ്കാളിയായി രക്തസാക്ഷിയായ ഉദ്യോഗസ്ഥനെയാണ്. ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ സമാന്‍ കുനാന്‍ എന്ന വിമുക്ത നേവി ഉദ്യോഗസ്ഥനെയാണ്. ഗുഹാമുഖത്തിന് 1.5 കിലോമീറ്റര്‍ മാത്രം ഉള്ളില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന െ്രെഡവിങ് ബഡി ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവവായു കിട്ടാതെ അദ്ദേഹം മരണപ്പെടുന്നത്.
കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം ആ ധീരനെ തേടിയെത്തിയത്. സുരക്ഷിതസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ചേമ്പര്‍3യിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ഓക്‌സിജന്‍ കുറവ് മൂലം അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് പ്രാണവായു നല്‍കി മടങ്ങുമ്പോള്‍ അതെ പ്രാണവായുവിന്റെ കുറവുമൂലം രക്തസാക്ഷിത്വം വരിച്ച ജവാന് ലോകം ആദരമര്‍പ്പിക്കുകയാണ്.
https://www.facebook.com/Malayalivartha






















