തായ് ഗുഹയിലെ അത്ഭുത കുട്ടികള്‍ റഷ്യയില്‍ ലോകകപ്പ് കലാശപ്പോരിന് വരില്ല

ദൈവം തിരികെതന്ന ജീവനുമായി അവര്‍ ലോകത്തിലേക്ക് എത്തി. ആദ്യം അവര്‍ക്ക് നല്ല ചികിതസ എന്നിട്ടാകാം കളി കാണല്‍. ലോകകപ്പ് ഫൈനല്‍ കാണാന്‍ തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഫുട്‌ബോള്‍ താരങ്ങള്‍ റഷ്യയില്‍ എത്തില്ല. ഇവര്‍ക്ക് ആരോഗ്യ പരിശോധനയും മറ്റു ചികിത്സകളും നടത്തേണ്ടതിനാലാണാ ലോകകപ്പ് കാലാശക്കൊട്ടിന് എത്താനാവാത്തത്. തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ഗുഹയില്‍ കുടുങ്ങിയ താരങ്ങളെയും പരിശീലകനെയും ഫിഫ ക്ഷണിച്ചിരുന്നു.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെ കത്ത് മുഖനേയാണ് ക്ഷണം അറിയിച്ചിരുന്നത്. എത്രയും വേഗം ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാന്‍ സാധിക്കട്ടെ. അവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ അവരെ തങ്ങളുടെ അതിഥികളായി ഫൈനല്‍ കാണാന്‍ ക്ഷണിക്കുന്നു എന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി അറിയിച്ചിരുന്നത്.
കുട്ടികള്‍ നിലവില്‍ റഷ്യ വരെ യാത്ര ചെയ്യാനുള്ള സാഹചര്യത്തിലല്ല ഉള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഫിഫയുടെ ക്ഷണം നിരസിച്ചതെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം അവര്‍ മത്സരം ടെലിവിഷനിലൂടെ കാണുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha






















