പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു, 56 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ യാക്തൂത് പ്രദേശത്ത് അവാമി നാഷണല്‍ പാര്‍ട്ടിയുടെ (എഎന്‍പി) തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവമുണ്ടായത്. എഎന്‍പിയുടെ ഹരോണ്‍ ബിലോര്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടത്.
ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജൂലൈ 25ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുമ്പായി സുരക്ഷാ ഭീഷണിയുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha






















