തായ് ഗുഹയില്‍ നിന്നും രക്ഷിച്ച കുട്ടികളുടെ ചിത്രങ്ങള്‍ പുറത്ത്: കുരുന്നുകള്‍ക്കായി ലോകകപ്പ് നല്‍കും സസ്‌പെന്‍സ്

അവര്‍ സുരക്ഷിതര്‍ തന്നെ. ലോകത്തിന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും ലോകകപ്പിന്റെ സമ്മാനങ്ങളും ഈ കുരുന്നുകള്‍ക്ക് അരികെ. തായ്‌ലാന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട് അതിസാഹസികമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങള്‍ ആദ്യമായി പുറത്ത്. തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യം പുറത്തെത്തിച്ച നാലു കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ കാണാന്‍ സാധിച്ചു. അവസാനം പുറത്തെത്തിച്ച ഒരു കുട്ടിക്ക് മാത്രം ശ്വാസകോശത്തില്‍ അണുബാധയുണ്ട്. പതിനേഴു ദിവസത്തെ ദുരിതക്കയത്തില്‍ രണ്ടു കിലോ ഭാരം കുറഞ്ഞുവെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങളില്ല. അണുബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ആശുപത്രിയില്‍ ഗ്ലാസിനപ്പുറം നിന്നാണ് അവര്‍ തങ്ങളുടെ പൊന്നോമനകളെ ഒരുനോക്ക് കണ്ടത്. ഒരാഴ്ചയ്ക്കു ശേഷം ഇവര്‍ക്കു ആശുപത്രി വിടാമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















