ട്രംപിനെതിരേയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ നിശാ ക്ലബ്ബിൽ നടിയുടെ ചൂടൻ വിവാദം; നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സ് പോലീസ് കസ്റ്റഡിയിൽ

അമേരിക്കയിലെ സ്ട്രിപ്പ് ക്ലബ്ബില്‍ സന്ദർശകരെ വശീകരിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഹായോവിലെ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടിയെ അറസ്റ്റ് ചെയ്തത്. സിറെന്സ് സ്ട്രിപ്പ് ക്ലബ്ബില്‍ സ്ട്രിപ്പറായി ജോലി ചെയ്യുന്ന സ്റ്റോമി അര്‍ധനഗ്നയായി ഡാന്‍സ് ചെയ്യുന്നതിനിടെ ക്ലബ്ബിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നെന്ന് സ്റ്റോമിയുടെ അഭിഭാഷകന് അറിയിച്ചു. അതേസമയം പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചു.
ക്ലബ്ബിലുണ്ടായിരുന്ന സന്ദര്‍ശകരെ ശരീരത്തില്‍ തൊടാന്‍ അനുവദിക്കുകയും ഡിറ്റക്ടീവുകളില്‍ ഒരാളെ സ്റ്റോമി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നും പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച നടിയെ പിന്നീട് 6054 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. വെള്ളിയാഴ്ച ഫ്രാങ്ക്ലിനിലെ കൗണ്ടി കോടതിയില്‍ ഹാജരാകാന്‍ ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്.
2006 ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ഡോണള്‍ഡ് ട്രംപ് സ്റ്റോമിയുമായി ബന്ധം പുലര്‍ത്തിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005 ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. ബന്ധം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ട്രംപ് തനിക്ക് പണം നല്‍കിയെന്നും കരാര്‍ പ്രകാരം 13,000 ഡോളറാണ് തനിക്ക് ലഭിച്ചതെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















