ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി; ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ആദിത്യയെ തെരെഞ്ഞെടുത്തത്; ശമ്പളം 1.2 കോടി

ഒട്ടുമിക്ക യുവതി യുവാക്കളുടെയും സ്വപ്നമാണ് ലോകത്തെ മുന്‍നിര കമ്പനിയായ ഗൂഗിളില്‍ ഒരു ജോലിഎന്നത്. എന്നാല്‍ ഇവിടെ ജോലികിട്ടുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എല്ലാത്തിലും ഏറ്റവും മികച്ചവന്‍ ആര് അവനാണ് ഇവിടെ ജോലി. ഒരു മത്സരം തന്നെയാണ് ഇതിനുവേണ്ടി നടത്തുന്നത്. എന്നാല്‍ സ്വതസിധമായ പ്രത്യേക കഴിവുകള്‍ തെളിയിച്ചാലും ഇവിടെ ജോലി സാധ്യത ഉണ്ട് എന്നുള്ളതാണ്
എന്നാല്‍ വീണ്ടുമൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു ഗൂഗിളില്‍ ജോലി ലഭിച്ചിരിക്കുന്നു ശമ്പളം പ്രതിവര്‍ഷം ഇന്ത്യന്‍ കണക്കില്‍ 1.2 കോടി. അതായത് മാസം പത്തു ലക്ഷത്തോളം രൂപ. ബംഗളൂരു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ.ഐ.ടി)യിലെ എം.ടെക് വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ആദിത്യ പലിവാളാണ് സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് വിഭാഗത്തിലാണ് ആദിത്യയ്ക്കു നിയമനം ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെയുത്ത മത്സര പരീക്ഷയില്‍ മികവു തെളിയിച്ചതോടെയാണ് ആദിത്യയ്ക്കു മുന്നില്‍ ഗൂഗിളിന്റെ വാതില്‍ തുറന്നത്. ഗൂഗിളില്‍ ജോലി കിട്ടുക.
https://www.facebook.com/Malayalivartha






















