ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര്‍ക്ക് പരിക്ക്

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ധന സ്‌റ്റോറേജിലുണ്ടായ ഉയര്‍ന്ന താപനിലയാണ് പൊട്ടിത്തെറിയുണ്ടാകാന്‍ കാരണമായതെന്ന് സംശയിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു.അതേസമയം, പൊട്ടിത്തെറി വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിച്ചില്ലെന്ന് വ്യോമയാനമന്ത്രി യൂനിസ് അല്‍മസ്രിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















