ചൈനയിലെ വ്യവസായ മേഖലയില്‍ വന്‍ സ്‌ഫോടനം...

ചൈനയിലെ വ്യവസായ മേഖലയില്‍ വന്‍ സ്‌ഫോടനം ഉണ്ടായി. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ യിബിന്‍ നഗരത്തിലാണ് സംഭവം. ചൈനീസ് പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
https://www.facebook.com/Malayalivartha






















