രാത്രി ഏറെ വൈകിയും വിദ്യാർത്ഥിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ആഘോഷമാക്കി അദ്ധ്യാപിക; ആഗ്രഹങ്ങൾ നടക്കാതെ വന്നതോടെ അദ്ധ്യാപികയുടെ അറ്റകൈപ്രയോഗം; ഒടുവിൽ സംഭവിച്ചത്.....

ന്യൂജേഴ്സിയിൽ വിദ്യാർത്ഥിയെ ലൈംഗിക വേഴ്ച്ചയ്ക്ക് നിർബന്ധിച്ച അദ്ധ്യാപികയെ പോലീസ് അറസ്ററ് ചെയ്തു. 17കാരനായ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ബലാൽകാരമായി ചുംബിക്കുകയും ചെയ്ത കുറ്റത്തിന് ന്യൂജേഴ്സിലെ ഇവിംഗ് സ്കൂളിലെ അധ്യാപികയും ഇരുപത്തിയഞ്ച് വയസുകാരിയുമായ ചെല്‍സെ ഹാനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവിംഗ് സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ 17കാരന് ഹാന്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ അയയ്ക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. രാത്രി ഏറെ വൈകിയും കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന ഹാന്‍ കുട്ടിയെ ക്ലാസില്‍ വച്ച് ബലാത്കാരമായി ചുംബിക്കുകയും ചെയ്തിരുന്നു.
വിവരങ്ങള്‍ പുറത്തായതോടെ ഹൈസ്ക്കൂള്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന ഹാനിനെ സ്ക്കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇനി ഒരിക്കലും ഇവരെ സ്കൂളിലേക്ക് തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് സ്കൂള്‍ അധികൃതര്‍. ഇവിംഗ് സ്കൂള്‍ മാനേജ്മെന്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഹാനിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവിംഗ് ടൗൺഷിപ്പ് പൊലീസ്, മെർസർ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത് ധാർമ്മികതയ്ക്ക് എതിരാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതി വര്‍ഷം 44,000 ഡോളര്‍ (ഏകദേശം 30 ലക്ഷം രൂപ) ശമ്പളം വാങ്ങിയിരുന്ന ഹാന്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയതോടെ 48400 ഡോളറായി (ഏകദേശം 33 ലക്ഷം രൂപ) ശമ്പളം ഉയര്‍ത്തിയിരുന്നു. സ്കൂളിലെ ജീവനക്കാരില്‍ നിന്നും മികച്ച തൊഴില്‍ വൈശിഷ്ട്യം പ്രതീക്ഷിക്കുന്നതായും കുട്ടികളുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും സ്കൂളിന്‍റെ മേലധികാരി മൈക്കൽ നിറ്റി പറഞ്ഞു.
കേസിന്‍റെ അന്വേഷണത്തില്‍ സ്കൂളിന്‍റെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും ഉണ്ടായിട്ടുണ്ടെന്നും സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നും ഇവിംഗ് ഹൈസ്കൂൾ പ്രിൻസിപ്പൽ എഡ്വേഡ് ചീമേൽ അറിയിച്ചു.
https://www.facebook.com/Malayalivartha






















