റഷ്യൻ ലോകകപ്പ് ഫൈനലിലേക്ക്; 2022 ലെ ലോകകപ്പ് തീയതി പ്രഖ്യാപിച്ച് ഫിഫ

റഷ്യയിൽ ലോകകപ്പ് മത്സരം ഫൈനലിലേക്ക് കടന്നതിന്റെ സന്തോഷം ആഘോഷിക്കുകയാണ് ആരാധകർ. ഒരു മാസത്തിലേറെ നീണ്ട ആവേശോജ്വലമായ മത്സരങ്ങൾ അവസാന നാളുകളിലേക്ക് കടന്നതോടെ 2022 ലെ ലോകകപ്പിന്‍റെ തീയതി ഫിഫ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഖത്തർ വേദിയാകുന്ന ഫുട്ബോൾ മത്സരങ്ങൾ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടത്തുകയെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍റിനോ പ്രഖ്യാപിച്ചു. ലോകകപ്പിന്‍റെ ദൈര്‍ഘ്യം 28 ദിവസമായി കുറച്ചിട്ടുമുണ്ട്. ചരിത്രത്തിലെ മികച്ച ലോകകപ്പാണ് റഷ്യയില്‍ നടക്കുന്നതെന്നും ഫിഫ തലവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















