പാകിസ്താനിലെ ക്വറ്റയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 133 ആയി, ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്

പാകിസ്താനില്‍ ജൂലൈ 25ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലും ബലൂചിസ്താന്‍ പ്രവിശ്യയിലും പ്രചാരണ റാലിക്കിടെയുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 133ആയി. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥിയായ സിറാജ് റെയ്‌സാനിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബലൂജ് മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണറാലിക്കിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നു ജില്ലയില്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ മുന്‍ മുഖ്യമന്ത്രിയും ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം ഫസല്‍ (ജെ.യു.ഐഫഎഫ്) സംഘടനയുടെ നേതാവുമായ അക്‌റം ദുരാനിയുടെ വാഹനവ്യൂഹത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
വസീറിസ്താന്‍ ഗോത്രപ്രവിശ്യയുമായി അതിര്‍ത്തിപങ്കിടുന്ന നഗരമാണിത്. ദുരാനിയുടെ വാഹനത്തിനരികിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാന്‍ ആണ് ദുരാനിയുടെ എതിരാളി. ആക്രമണം നടക്കുമ്പോള്‍ ദുരാനി വടക്കന്‍ വസീറിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന നഗരത്തില്‍ പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. വേദിക്ക് 40 മീറ്റര്‍ അകലെയായാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ ഇംറാന്‍ ഖാന്‍ അപലപിച്ചു.
https://www.facebook.com/Malayalivartha






















