ഉത്തര തായ്‌ലന്‍ഡിലെ തം ലുവാംഗ് ഗുഹയില്‍നിന്നു രക്ഷപ്പെടുത്തിയ 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടുത്തയാഴ്ച ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

ഉത്തര തായ്‌ലന്‍ഡിലെ തം ലുവാംഗ് ഗുഹയില്‍നിന്നു രക്ഷപ്പെടുത്തിയ 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടുത്തയാഴ്ച ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി പിയാസാക്കോല്‍ സക്കോസത്യഡ്രോണ്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും 18 ദിവസങ്ങള്‍ക്കുശേഷമാണ് രക്ഷപ്പെടുത്തിയത്. മൂന്നുഘട്ടങ്ങളിലായായിരുന്നു രക്ഷാപ്രവര്‍ത്തനം.
നൂറുകണക്കിന് വിദഗ്ധരുടെ ശ്രമഫലമായാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മുന്‍ തായ് നാവികസേനാംഗം സമാന്‍ ഗുണാന്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. പതിവു ഫുട്‌ബോള്‍ പരിശീലനത്തിനുശേഷമാണ് 12 കുട്ടികളും ഫുട്‌ബോള്‍ ടീം കോച്ചും ഗുഹയിലേക്കു സാഹസികയാത്ര നടത്തിയത്. ഇവര്‍ കയറിയതിനു പിന്നാലെ കനത്തമഴയെത്തുടര്‍ന്ന് ഗുഹാമുഖം മൂടി.
മഴ വെള്ളം ഇരച്ചുകയറിയതോടെ ഗുഹയുടെ നാലു കിലോമീറ്റര്‍ ഉള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha






















