ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡറിൽ ക്യാൻസർ സാന്നിധ്യം ; ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ

കേരളത്തിലെയടക്കം നിരവധി അമ്മമാർ കുഞ്ഞുങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഉത്പന്നങ്ങൾ. ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസിലാണ് സെന്റ് ലൂയിസ് ജൂറി പിഴ ചുമത്തിയത്.
പൗഡറിലെ ആസ്‌ബെറ്റോസ് ഘടകമാണ് അര്‍ബുദത്തിന് കാരണമായത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ക്ക് മരണം സംഭവിച്ചു. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്നാണ് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉത്പന്നങ്ങളിലെ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചു വെക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം കമ്പനി നിഷേധിച്ചു.
നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. അവരുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.
2016 ഫെബ്രുവരിയില്‍ മിസോറിയിലെ യുവതിക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വരാനിടയായി എന്ന് പരാതിപ്പെടുകയായിരുന്നു. അണ്ഡാശയ കാന്‍സര്‍ പിടിപ്പെട്ടാണ് ജാക്വിലിന്‍ ഫോക്സ് എന്ന യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 493 കോടി ഇന്ത്യന്‍ രൂപയാണ് അന്ന് കോടതി പിഴ വിധിച്ചത്. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് കാന്‍സര്‍ പിടിപ്പെട്ടതെന്നാണ് ആരോപണം. 35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം കാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha






















