വിധവയായ സ്ത്രീ തന്റെ വയറ് വീര്‍ത്ത് വരുന്നത് മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ചു; ഒടുവില്‍ അയല്‍ക്കാര്‍ ഗര്‍ഭാവസ്ഥ കണ്ടെത്തിയതോടെ തന്തയില്ലാതെ കുഞ്ഞിനെ പ്രസവിക്കുന്ന അപമാനം മറയ്ക്കാൻ സ്വന്തം ക്യാമ്പിൽ പുറത്തേക്ക് ശബ്ദം വരാതെ വായില്‍ തുണി തിരുകി വേദന കടിച്ചമർത്തി: കൂട്ട ബലാത്സംഘത്തിന്റെ നടുക്കുന്ന ഓര്‍മ്മയുമായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥി

വെറും 13 വയസ്സ് മാത്രമുണ്ടായിരുന്നപ്പോള്‍ അവള്‍ കൂട്ട ബലാത്സംഗത്തിനിരയായി. പിന്നീട് മാസമുറ ഉണ്ടയേയില്ല. ബലാത്സംഗം തന്റെ നിഷ്‌ക്കളങ്കതയെ തകര്‍ത്തുകളഞ്ഞതായും ഉദരത്തില്‍ ഒരു കുഞ്ഞുജീവന്‍ ക്രമേണ വളരുന്നതും ബുദ്ധിസ്റ്റ് സൈനികന്റെ മകന്‍ തന്റെ ജീവിതം തകര്‍ക്കുകയാണെന്നും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പതിയെ മനസ്സിലാക്കിത്തുടങ്ങി.
മ്യാന്‍മറിലെ രഖീനേ സംസ്ഥാനത്ത് റോഹിംഗ്യാ മുസ്‌ളീങ്ങള്‍ക്ക് മേല്‍ മ്യാന്‍മര്‍ സൈന്യം കൂട്ടബലാത്സംഗവും പീഡനങ്ങളും ഉള്‍പ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയിട്ട് പത്തു മാസം പിന്നിടുമ്പോള്‍ ബംഗ്ലാദേശിലെ റഹിംഗ്യകളുടെ അഭയാര്‍ത്ഥി ക്യാമ്പിലെ ദൃശ്യങ്ങള്‍ ഏവരെയും വേദനിപ്പിക്കും.
ഇവള്‍ മാത്രമല്ല ബംഗ്ലാദേശിൽ ഉടനീളമുള്ള ക്യാമ്പുകളിൽ അന്നത്തെ ബലാത്സംഗത്തിന്റെ ഫലവും വയറ്റില്‍ പേറി അനേകം കൗമാരക്കാരാണ് കഴിയുന്നത്. കലാപം സമ്മാനിച്ച നവജാത ശിശുക്കളുടെയും അവരെ പ്രസവിച്ച പ്രായമെത്തത്താത്ത അമ്മമാരുടേയും അതിജീവനം എന്ന ആശങ്കകള്‍ക്ക് പുറമേ ബലാത്സംഗത്തിന്റെ പേരില്‍ സമൂഹം നല്‍കുന്ന അപമാനഭാരവും പേറേണ്ടി വരികയാണ്.
ബലാത്സംഗത്തെ തുടര്‍ന്നുളള ഗര്‍ഭധാരണം വിലകുറഞ്ഞ ഗര്‍ഭഛിദ്രഗുളികകള്‍ കഴിച്ചു ചിലര്‍ മറികടന്നപ്പോള്‍ മറ്റു ചിലര്‍ക്ക് നൊന്തുപെറ്റ കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ പോലും കഴിയുന്നില്ല. കുട്ടികളെ കൊണ്ട് കളഞ്ഞേക്കാന്‍ പോലും അഭിപ്രായപ്പെട്ടവരുണ്ട്.
ക്യാമ്പിലെ ഒരു അമ്മ;
ക്യാമ്ബില്‍ പിറന്ന അരുമയായ കുഞ്ഞിനെ നോക്കാന്‍ പോലും ഇഷ്ടപ്പെടാതിരുന്ന യുവതിയായ അമ്മയ്ക്ക് പകരം കുട്ടിയെ വളര്‍ത്തുന്നത് അവരുടെ മൂത്തമകളാണ്. രണ്ടു വയസ്സ് മാത്രമുള്ള ഇളയ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആറു സൈനികരാണ് അവരെ ബലാത്സംഗം ചെയ്തത്.
മാസങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിച്ചെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ സ്‌നേഹിക്കുന്നതായി അഭിനയിക്കുകയാണ് താനെന്നും അവര്‍ പറയുന്നു. വിവരങ്ങള്‍ പിന്നീട് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അയാള്‍ അവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അതിന് ശേഷം ഭര്‍ത്താവ് യുവതിയേയോ അവരുടെ കുഞ്ഞുങ്ങളേയോ തിരിഞ്ഞുനോക്കിയിട്ടില്ല.
വിധവയുടെ ഗര്‍ഭം;
വിധവയയായിരുന്ന സ്ത്രീ തന്റെ വയറ് വീര്‍ത്തുവരുന്നത് മറ്‌റുള്ളവരില്‍ നിന്ന് മറച്ച് വെച്ചു. ഒടുവില്‍ അയല്‍ക്കാര്‍ ഗര്‍ഭാവസ്ഥ കണ്ടെത്തിയതോടെ എല്ലാ അപമാനവും കടിച്ചമര്‍ത്തി സ്വന്തം ക്യാമ്ബില്‍ പുറത്തേക്ക് ശബ്ദം വരാതെ വായില്‍ തുണി തിരുകി അവര്‍ കുഞ്ഞിന് ജന്മം നല്‍കി. തന്തയില്ലാതെ കുഞ്ഞിനെ പ്രസവിക്കുന്നത് അപമാനം വിളിച്ചു വരുത്തുമെന്നതായിരുന്നു കാരണം. അതുകൊണ്ടു തന്നെ ബലാത്സംഗ ഇരകള്‍ ക്ലീനിക്കുകളിലോ മറ്റോ പോകുമായിരുന്നില്ല. പകരം ഗര്‍ഭഛിദ്രത്തിന് കിട്ടുന്ന പ്രാകൃത മരുന്നുകളും വിദ്യകളുമെല്ലാം ചെയ്തവരും ഏറെയാണ്.
https://www.facebook.com/Malayalivartha






















