കളി ഇന്ത്യ തോറ്റെങ്കിലും അത് രണ്ടു ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിന് സാക്ഷിയായി; മത്സരം നടക്കുന്നതിനിടെ പ്രണയാഭ്യര്‍ഥന നടത്തു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡി നടന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം രണ്ടു ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിന് കൂടി സാക്ഷിയായി. മത്സരം നടക്കുന്നതിനിടെ ഒരു യുവാവ് തന്റെ സമീപത്തിരുന്ന് കളികണ്ട്‌കൊണ്ടിരിക്കുകയായിരുന്ന പെണ്‍ സുഹൃത്തിനോട് വിവാഹഭ്യാര്‍ഥന നടത്തുകയായിരുന്നു. ഉടന്‍തന്നെ പെണ്‍സുഹൃത്ത് അഭ്യാര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു.
സംഭവം ടെലിവിഷന്‍ ക്യാമറയില്‍ പതിഞ്ഞതോടെ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു ലോര്‍ഡ്‌സിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലെ ഈ വിവാഹഭ്യാര്‍ത്ഥന. പ്രണയം വായുവില്‍ എന്നാല്‍ ട്വിറ്ററിലൂടെ ആളുകള്‍ ഇതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സംഭവത്തിന്റ വീഡിയോ ട്വീറ്റ് ചെയ്തു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയാണുണ്ടായത്
വീഡിയോ കാണാം
https://www.facebook.com/Malayalivartha






















